ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആട് 3 ആദ്യദിനം നേടിയത് പത്ത് കോടി കളക്ഷൻ. തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ആട് പരമ്പരയിലെ മൂന്നാം ഭാഗം.
റിലീസിന് മുൻപ് തന്നെ 3.40 കോടിയുടെ പ്രീ-റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിൽനിന്നും 5.9 കോടിയാണ് കളക്ഷനായി നേടിയത്. സമീപകാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ച കൂടിയ തുക കൂടിയാണിത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ എപിക് ഫാന്റസി സിനിമയായാണ് ഒരുങ്ങിയിരിക്കുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.